SSLC Chemistry chapter 2 notes Malayalam medium

ഉള്ളടക്കം



വാതകങ്ങളുടെ സവിശേഷതകൾ

  • ഓരോ വാതകത്തിലും അതിസൂക്ഷ്മമായ അനേകം തന്മാത്രകൾ അടങ്ങിയിരിക്കുന്നു .
  • വാതകത്തിന്റെ ആകെ വ്യാപ്തവുമായി താരതമ്യം ചെയ്യുമ്പോൾ ഓരോ തന്മാത്രയുടെയും വ്യാപ്തം നിസാരമാണ്.
  • വാതകത്തിലെ തന്മാത്രകൾ എല്ലാ ദിശകളിലേ ക്കും നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്നു .
  • ക്രമരഹിതമായ ഈ ചലനത്തിനെ ഭാഗമായി വാതക തന്മാത്രകൾ പരസ്പരം കൂട്ടിയിടിക്കുന്നു .അതുപോലെ വാതകം സ്ഥിതിചെയ്യുന്ന പാത്രത്തിന്റെ ഭിത്തിയിലും കൂട്ടിയിടിക്കുന്നു .
  • സ്ഥിതിചെയ്യുന്ന പാത്രത്തിന്റെ ഭിത്തിയിൽ കൂട്ടിയിടിക്കുന്നതിനാൽ വാതകത്തിനു മർദം ഉണ്ടാകുന്നു.
  • ഈ കൂട്ടിമുട്ടലുകൾ പൂർണ്ണമായും ഇലാസ്തിക സ്വഭാവം ഉള്ളതിനാൽ വാതകതന്മാത്രകൾക്ക് ഊർജ്ജനഷ്ടം ഉണ്ടാവുന്നില്ല.
  • വാതക തന്മാത്രകൾ തമ്മിലും ഭിത്തിയുമായും ആകർഷണം വളരെ കുറവാണ്.

വാതകത്തിന്റെ വ്യാപ്തം

ഒരു ലിറ്റർ വ്യാപ്തമുള്ള ഒരു വാതകത്തെ അഞ്ചു ലിറ്റർ വ്യാപ്തമുള്ള മറ്റൊരു പാത്രത്തിലേക്ക് മാറ്റിയാൽ വാതകത്തിന്റെ വ്യാപ്തം 5 ലിറ്റർ ആയി മാറും .
ഒരു വാതകത്തിന്റെ വ്യാപ്തം അത് ഉൾക്കൊള്ളുന്ന പാത്രത്തിന്റെ വ്യാപ്തം ആയിരിക്കും.

വാതകത്തിന്റെ മർദ്ദം

ഒരു യൂണിറ്റ് പരപ്പളവിൽ അനുഭവപ്പെടുന്ന ബലമാണ് മർദം.

യൂണിറ്റ് പരപ്പളവിലെ ബലം = പ്രതലത്തിൽ അനുഭവപ്പെടുന്ന ആകെ ബലം / പ്രതലത്തിന്റെ പരപ്പളവ്

വാതകത്തിന്റെ താപനില

വാതകത്തെ ചൂടാക്കിയാൽ താപനില കൂടുന്നു. തന്മാത്രകളുടെ ഗതികോർജ്ജം കൂടുന്നു. തന്മാത്രകളുടെ ശരാശരി ഗതികോർജ്ജം വാതകത്തിന്റെ താപനിലയ്ക്ക് നേർ അനുപാതത്തിൽ ആയിരിക്കും.

വാതക നിയമങ്ങൾ

വാതകത്തിന്റെ വ്യാപ്തവും മർദ്ദവും (ബോയിൽ നിയമം)

താപനില സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിത മാസ്സ് വാതകത്തിന്റെ വ്യാപ്തവും മർദവും വിപരീത അനുപാതത്തിലായിരിക്കും .ഇതാണ് ബോയിൽ നിയമം. മർദ്ദം P എന്നും വ്യാപ്തം V എന്നും സൂചിപ്പിച്ചാൽ P X V ഒരു സ്ഥിരസംഖ്യ ആയിരിക്കും.

വാതകത്തിന്റെ വ്യാപ്തവും താപനിലയും (ചാൾസ് നിയമം)

മർദ്ദം സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തം കെൽവിൻ സ്കെയിലിലൂടെ താപനിലയ്ക്ക് നേർ അനുപാതത്തിൽ ആയിരിക്കും. വ്യാപ്തം V എന്നും താപനില T എന്നും സൂചിപ്പിച്ചാൽ V / T എന്നത് ഒരു സ്ഥിര സംഖ്യ ആയിരിക്കും. ഇതാണ് ചാൾസ് നിയമം.

വ്യാപ്തവും തൻമാത്രകളുടെ എണ്ണവും (അവോഗാഡ്രോ നിയമം)

താപനില, മർദം എന്നിവ സ്ഥിരമായിരിക്കുമ്പോൾ വാതകത്തിന്റെ വ്യാപ്തം തന്മാത്രകളുടെ എണ്ണത്തിന് നേർ അനുപാതത്തിൽ ആയിരിക്കും. ഇതാണ് അവോഗാഡ്രോ നിയമം.

മോൾ സങ്കൽപ്പനത്തിലേക്ക്...

ഒരു മൂലകത്തിന്റെ അറ്റോമിക് മാസ് x ആണെന്നിരിക്കട്ടെ. ആ മൂലകം x ഗ്രാം എടുത്താൽ അതിൽ 6.022 x 10 ^23 എണ്ണം ആറ്റങ്ങൾ ഉണ്ടായിരിക്കും.

മുകളിൽ പറഞ്ഞിരിക്കുന്നത് വ്യക്തതയ്ക്കുവേണ്ടി താഴെ കൊടുക്കുന്നു

മോൾ സങ്കൽപ്പനം - പട്ടിക ഒന്ന്

അറ്റോമിക മാസും ഗ്രാം അറ്റോമിക മാസും

ഒരു മൂലകത്തിന്റെ അറ്റോമിക മാസ് എത്രയാണോ, അത്രയും ഗ്രാം ആ മൂലകത്തിനെ അതിന്റെ ഒരു ഗ്രാം അറ്റോമിക മാസ് (1 GAM )എന്ന് വിളിക്കുന്നു.
ഇതിനെ ഒരു ഗ്രാം ആറ്റം എന്നും ചുരുക്കി വിളിക്കാം.

അങ്ങനെയാണെങ്കിൽ മുകളിലത്തെ ടേബിൾ താഴെ കൊടുത്ത രീതിയിൽ പരിഷ്ക്കരിക്കാം

മോൾ സങ്കൽപ്പനം - ടേബിൾ

ഏതൊരു മൂലകത്തിന്റെയും ഒരു ഗ്രാം അറ്റോമിക മാസ് (1 GAM ) എടുത്താൽ അതിൽ  6.022 x 10^23
ആറ്റങ്ങൾ ഉണ്ടായിരിക്കും. ഈ സംഖ്യയാണ് അവോഗാഡ്രോ സംഖ്യ എന്ന് അറിയപ്പെടുന്നത്. ഇതിനെ NA എന്നാണ് സൂചിപ്പിക്കുന്നത്.
താഴെ കൊടുത്തിരിക്കുന്ന പട്ടിക വിശകലനം ചെയ്യൂ ..

മോൾ സങ്കല്പനം ടേബിൾ 3

മുകളിലത്തെ പട്ടികയിൽ നിന്നും വ്യക്തമാകുന്നത് ..
  • ഒരു മൂലകത്തിന്റെ GAM കളുടെ എണ്ണം = തന്നിരിക്കുന്ന ഗ്രാമിലുള്ള മാസ് / മൂലകത്തിന്റെ ഗ്രാം അറ്റോമിക മാസ്
  • ആറ്റങ്ങളുടെ എണ്ണം = GAM കളുടെ എണ്ണം x 6.022 x 10^23
  • ഒരു മോൾ ആറ്റങ്ങൾ = 6.022 x 10^23 ആറ്റങ്ങൾ = 1GAM
ഒരു മൂലകത്തിന്റെ GAM കളുടെ എണ്ണം = തന്നിരിക്കുന്ന ഗ്രാമിലുള്ള മാസ് / മൂലകത്തിന്റെ ഗ്രാം അറ്റോമിക മാസ്

മോളിക്കുലാർ മാസും ഗ്രാം മോളിക്കുലാർ മാസും

ഒരു മൂലകത്തിന്റെ മോളിക്യൂലാർ മാസ് എത്രയാണോ, അത്രയും ഗ്രാം ആ മൂലകത്തിനെ അതിന്റെ ഒരു ഗ്രാം മോളിക്യൂലാർ മാസ് (1 GMM ) എന്ന് വിളിക്കുന്നു.

ഏതൊരു മൂലകത്തിന്റെയും ഒരു ഗ്രാം മോളിക്യൂലാർ മാസ് (1 GMM ) എടുത്താൽ അതിൽ  6.022 x 10^23 തന്മാത്രകൾ ഉണ്ടായിരിക്കും.

മോളിക്കുലാർ മാസും ഗ്രാം മോളിക്കുലാർ മാസും

  • GMM കളുടെ എണ്ണം = തന്നിരിക്കുന്ന മാസ് / ഗ്രാം മോളിക്യൂലാർ മാസ് (GMM)
  • തന്മാത്രകളുടെ എണ്ണം = GMM കളുടെ എണ്ണം x 6.022 x 10^23
  • ഒരു മോൾ തന്മാത്രകൾ = 6.022 x 10^23 തന്മാത്രകൾ = 1 GMM

ഒരു മോൾ - flowchart - മലയാളം & English SSLC
വാതകങ്ങളുടെ വ്യാപ്തവും മോളും തമ്മിലുള്ള ബന്ധം

മോളാർ വ്യാപ്തം

ഒരു മോൾ വാതകത്തിന്റെ വ്യാപ്തം ആണ് ആ വാതകത്തിന്റെ മോളാർ വ്യാപ്തം എന്ന് അറിയപ്പെടുന്നത്.

ഒരേ താപനിലയിലും മർദ്ദത്തിലും സ്ഥിതി ചെയ്യുന്ന ഏതൊരു വാതകത്തിനും തന്മാത്രകളുടെ എണ്ണം തുല്യമായിരിക്കും, അതിനാൽ അവയുടെ വ്യാപ്തവും തുല്യമായിരിക്കും. താപനിലയിലോ മർദ്ദത്തിലോ മാറ്റമുണ്ടായാൽ വാതകത്തിന്റെ വ്യാപ്തവും തന്മാത്രകളുടെ എണ്ണവും വ്യത്യാസപ്പെടും.

273 കെൽവിൻ താപനില 1atm മർദ്ദം എന്നിവയെ STP (സ്റ്റാൻഡേർഡ് ടെമ്പറേച്ചർ ആൻഡ് പ്രഷർ) എന്നാണ് അറിയപ്പെടുന്നത്.

STP യിൽ സ്ഥിതി ചെയ്യുന്ന ഒരു മോൾ ഏതൊരു വാതകത്തിനും 22.4 ലിറ്റർ വ്യാപ്തം ഉണ്ടായിരിക്കും.ഇതാണ് STP യിലെ മോളാർ വ്യാപ്തം.

അതായത് ,
STP യിൽ സ്ഥിതിചെയ്യുന്ന ഒരു മോൾ H2 ന്റെ വ്യാപ്തം = 22.4 ലിറ്റർ ആയിരിക്കും
STP യിൽ സ്ഥിതിചെയ്യുന്ന ഒരു മോൾ N2 ന്റെ വ്യാപ്തം = 22.4 ലിറ്റർ ആയിരിക്കും

STP യിലെ മോളുകളുടെ എണ്ണം = വാതകത്തിന്റെ STP യിലുള്ള വ്യാപ്തം / 22.4 ലിറ്റർ

STP യിലെ മോളുകളുടെ എണ്ണം = വാതകത്തിന്റെ STP യിലുള്ള വ്യാപ്തം / 22.4 ലിറ്റർ

മോൾ സങ്കൽപ്പനം ( ഒറ്റനോട്ടത്തിൽ )

മോൾ സങ്കൽപ്പനം ( ഒറ്റനോട്ടത്തിൽ ) Full Detalied Note
PDF File will see here as soon as possible !
Share to maximum friends ....

Post a Comment

0 Comments

Contact Form